ആഴി എന്നോടായി

കണ്ണിനു കാണാൻ കാഴ്ച്ചയില്ല
കാതിനു കേൾക്കാൻ രൌദ്ര സംഗീതം മാത്രം
ഭൂവിൻറെ നെഞ്ചകം തണുക്കാൻ തെളിനീരില്ല
അംബരം ചൂടേറ്റ് പുഴയായൊഴുകി
ഋതുവും കിരണവും തമ്മിലകന്നു
ഇന്നൊന്നിനുമൊന്നായി ബന്ധമില്ല

കാറ്റിൻറെയീണം വേരറിഞ്ഞിരുന്നില്ലെ
ഭൂവിൻറെ തണു വേരറിഞ്ഞിരുന്നില്ലെ
മഴയുടെ സുഗന്ധം മണ്ണറിഞ്ഞിരുന്നില്ലെ
മഴ തൻ തണു പൂവറിഞ്ഞിരുന്നില്ലെ

വർഷമാപക്ഷിക്കു പുരമേഞ്ഞിരുന്നില്ലെ
ആ പക്ഷികൾ, വർഷത്തിനമ്മക്ക്
അമ്മതാരാട്ടിനീണമായിരുന്നില്ലെ
ആ താരാട്ടു കേട്ടല്ലെ ചന്ദ്രൻ മയങ്ങിയെ
ആ താരാട്ടു കേട്ടല്ലെ സൂര്യനുണർന്നത്

ഭൂമിയായിരുന്നില്ലെ സകലകലാലയം
ഭൂമിയല്ലോ സർവ്വംസദാ മാതൃഭാവം
ആരാമധുര്യ സംഗീതം നിലപ്പിച്ചു
ആരാ ഋതുകിരണത്തിൻ കൂട്ടു ഭേധിച്ചു
ആരി കേളി സൌന്ദര്യം ഉടച്ചു
ആരി ഭൂമാതാക്ക് കാഴച്ചകളില്ലാതാക്കി
മാനവാ നീയാണോ...

ഭൂവിൻറെ മക്കൾ ചോദിച്ചു തുടങ്ങി
മാനവാ നീ ചെയ്ത പാപമെത്ര
നീയെനമ്മതൻ പൈതലല്ലെ
നീയൊരെൻ സോദരനല്ലെ
നാമ്മെല്ലാം ഈ ജഗത്തിൻ മക്കളല്ലെ

നീയെനമ്മയെ ഇരുട്ടില്ലാക്കി
എനമ്മതൻ പച്ചചേല നീ കറുപ്പാക്കി
എൻ അമ്മ തൻ മാറിലണിയുന്ന
പല്ലവനീലമണിമുത്തുമാല
നീ പൊട്ടിച്ചെറിഞ്ഞില്ലെ

എന്നെയെന്നമ്മയേറെ തടഞ്ഞു
അവനിനിയെത്ര തെറ്റുചെയ്താകിലും
അവനുമെൻ പൈതലെല്ലെയെന്ന്
ഇന്നു നീയാ അമ്മയെ മലിനമാക്കി
ആ അമ്മക്കു കാണാൻ കാഴ്ചയില്ലാതാക്കി

ഞാനുമിന്നെൻ ഉറവിടത്തിൽ നിന്ന്
എനമ്മക്കു കാഴ്ച്ച തിരികെ കൊടുത്തിടാൻ
എൻ പ്രിയതോഴിക്കൊപ്പം,
പൂവിൻറെ നർത്തകദ്ധ്യാപികക്കൊപ്പം
ഇലകൾതൻ ഗീതക സൃഷ്ടക്കൊപ്പം
ഇന്നിതാ ആഞ്ഞടിച്ചു തുടങ്ങി

ഇനിയെനമ്മയെ അന്ധയാകിടല്ലെ
എനമ്മതൻ മാല പൊട്ടിചെറിയല്ലെ
നീ നിനമ്മയെ കൊന്നുനിൻ
ഇരിപ്പിടം മുറിക്കല്ലെ...

Malayalam Poem by Ridhina V R : 111534271

The best sellers write on Matrubharti, do you?

Start Writing Now